പോസ്റ്റുകള്‍

ജൂൺ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സംസ്കാര സമ്പന്നതയുടെ അടയാളമായിരിക്കണം വിദ്യാഭ്യാസം : പരി. കാതോലിക്ക ബാവ

ഇമേജ്
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കാതോലിക്കേറ്റ് ആൻഡ് എം ഡി സ്കൂൾ മാനേജ്മെൻറ് കീഴിൽ പ്രവർത്തിക്കുന്ന രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗത്തിനായി പുതുതായി നിർമ്മിച്ച ജോസഫ് മാർ പക്കോമിയോസ് സ്മാരക മന്ദിരം നാടിന് സമർപ്പിക്കലും  ഹയർ സെക്കൻഡറി വിഭാഗത്തിനായി നവീകരിച്ച പരി. ബസേലിയോസ് പൗലോസ് ദ്വിതീയൻ സ്മാരക കമ്പ്യൂട്ടർ ലാബിന്റെ സമർപ്പണവും ആർ എം.റ്റി.റ്റി.ഐ സപ്തി ആഘോഷവും മലങ്കര സഭയുടെ പരമാധ്യക്ഷൻ പരി.ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.പൊതു വിദ്യാഭ്യാസം സമൂഹത്തിന്റെ യശ്ശസിനും നാടിന്റെ സംസ്കാരത്തിനും ഉതകുമാറ് സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പരി. കാതോലിക്കാബാവ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ഭദ്രാസനാധിപനും സ്കൂൾസ് മാനേജറുമായ അഭിവന്ദ്യ . ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു. കുന്നത്തുനാട് നിയോജകമണ്ഡലം എം. എൽ. എ.അഡ്വ.പി വി ശ്രീജൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. മാനേജ്മെൻറ് സ്കൂൾ കോഡിനേറ്റർ ഫാ ജിത്തു മാത്യു ഐക്കരകുന്നത്ത് ആമുഖപ്രഭാഷണം നടത്തി.

രാജർഷിയിൽ NCC Band Team ആരംഭിച്ചു....

ഇമേജ്
വടവുകോട് : രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ NCCയുടെ നേതൃത്വത്തിൽ സ്കൂൾ ബാൻഡ് സെറ്റ് ആരംഭിച്ചു. 50 ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം പ്രാർത്ഥനയോടെ ആരംഭിച്ചു. പ്രാർത്ഥനയ്ക്ക് സ്കൂൾ കോഡിനേറ്റർ ഫാ.ജിത്തു മാത്യു ഐക്കരക്കുന്നത്ത് നേതൃത്വം നൽകി. NCC ഇൻ ചാർജ് ശ്രീമതി.മഞ്ജു ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. ബാന്റ് പരിശീലകനായ തിരുവനന്തപുരം സ്വദേശി രാജൻ സാറിനെ ടീച്ചർ  പരിചയപ്പെടുത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ഷേബ എം. തങ്കച്ചൻ , ശ്രീ.സോജൻ എസ്,ശ്രീ കെ വൈ ബിജു, NCC കേഡറ്റസ് എന്നിവർ സംബന്ധിച്ചു...

പൂതൃക്ക സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പാനലിന് വിജയം

ഇമേജ്
കോലഞ്ചേരി - പൂതൃക്ക സർവീസ്  സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌  പാനലിനു  ഉജ്വല വിജയം.  ജനഷേമ പ്രവർത്തങ്ങളിൽ ഊന്നി എന്നും കർഷകരോടൊപ്പം നിന്നു പ്രവർത്തിക്കുന്ന ഈ ബാങ്ക് എന്നും നാടിന്റെ നന്മ്മക്ക് ഉതകുന്ന സാധാരണക്കാരുടെ സ്വന്തം ബാങ്ക് എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു  ജനങ്ങൾ അർപ്പിച്ചു വിശ്വസം നിലനിർത്തി മുന്നോട്ട് പോകും എന്ന് പുതിയ ഭരണസമിതി അറിയിച്ചു. കോവിഡ് മഹാമാരിയുടെ കാലത്തും പ്രളയം സമയത്തും എന്നും നാടിനു കൂടെ ഉണ്ടായിരുന്നു ഈ സ്ഥാപനം. മുഴുവനായി പുതിയ വ്യക്തികൾക്കും പുതുതലമുറയ്ക്ക് അവസരം നൽകി കോൺഗ്രസ്‌ എല്ലായിടത്തും പുതുചരിത്രം രേചിക്കുകയാണ്.

മെഡിക്കൽ ക്യാമ്പ് നടത്തപ്പെട്ടു

ഇമേജ്
പുത്തൻകുരിശ്:ലയൺസ് ക്ലബ് ഓഫ് പുത്തൻകുരിശിന്റെയും മുത്തൂറ്റ് സ്നേഹാശ്രയുടെയും  നേതൃത്വത്തിൽ പുത്തൻകുരിശ് സെന്റ്. പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് സൗജന്യരക്ത പരിശോധന ക്യാമ്പ് നടത്തപ്പെട്ടു. ലയൺസ് ക്ലബ് ഓഫ് പുത്തൻകുരിശ്  പ്രസിഡൻറ് റിട്ട.വിങ് കമാൻഡർ എം.ആർ ഗോപാലകൃഷ്ണൻ  ഉത്ഘാടനം ചെയ്തു. പുത്തൻകുരിശ് പള്ളി വികാരി ഫാ. ജിത്തു മാത്യു ഐക്കരക്കുന്നത്ത്, ലയൺസ് ക്ലബ് സെക്രട്ടറി Ln.മനോജ് വി.മാത്യു, ട്രഷറർ Ln.ഹാരിസ് കെ.ജോർജ്  കണ്ണേത്ത്, Ln.റെജി കെ പി,Ln.റെജി ടി.ഒ .,സാബു വർഗീസ്  കണ്ണേത്ത്, തമ്പി വള്ളിക്കാട്ടിൽ, മാർട്ടിൻ കണ്ണേത്ത്, ബേബി വർഗ്ഗീസ് കണ്ണംന്താനം, ഷൈനി ഹാരിസ് എന്നിവർ പ്രസംഗിച്ചു.100 പേരുടെ സൗജന്യ രക്ത പരിശോധന, രക്തസമ്മർദ്ദം, ഹൃദ്രോഗസാധ്യത, ജീവിതശൈലി രോഗ നിർണ്ണയം എന്നിവ നടത്തപ്പെട്ടു.

സ്ഥിരം അപകടം നടക്കുന്ന വളവിൽ safety mirror സ്റ്റാപിച്ചു.

ഇമേജ്
കോലഞ്ചേരി : കറുകപ്പിള്ളി, തമ്മാനിമറ്റം റൂട്ടിൽ റോഡ് വാളകത്തൊണ്ട് വളവിൽ ദിനം പ്രതി അപകടങ്ങൾ നടക്കുന്ന ഒരിടം ആയിരുന്നു അതിനെക്കുറിച്ച് ആ വാർഡിലെ മെംബർ ശ്രീമതി ജിംസിയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന്  മെംബർ ജിംസി അവിടെയുള്ള കമ്പനിയുടെ സഹകരണത്തോടെ ജനങ്ങൾക്ക് സുരക്ഷ നൽകുന്ന രീതിയിൽ ഇങ്ങനെ ഒരു SAFETY MIRROR അവിടെ സ്ഥാപിക്കുകയുണ്ടായി ഇത് എല്ലാവർക്കും ഉപകാരപ്രതമാണ്, ഇങ്ങനെ ഉള്ള പ്രവർത്തികൾ നാടിനു ഉപകാരം ആണ് 

മിന്നി തിളങ്ങി വടവുകോട് രാജർഷി മെമ്മോറിയൽ സ്കൂളിലെ നോയൽ മാത്യു ചെറിയാൻ

ഇമേജ്
സംസ്ഥാന തലത്തിൽ ശ്രദ്ധ നേടി രാജർഷി  ഹയർസെക്കൻഡറി പൊതു പരീക്ഷയിൽ ഗ്രേസ് മാർക്കിന്റെ ആനുകൂല്യമില്ലാതെ, 98.6 ശതമാനം മാർക്ക് നേടി സംസ്ഥാനത്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയാണ് വടവുകോട്, രാജർഷി മെമ്മോറിയൽ സ്കൂളിലെ നോയൽ മാത്യു ചെറിയാൻ . പഠന മികവിനോടൊപ്പം  പ്രസംഗം, കഥാരചന , ഷോർട്ട് - ഫിലിം സംവിധാനം  എന്നീ രംഗത്തും തന്റെ പ്രതിഭ  തെളിയിച്ചിട്ടുണ്ട് ആ കർഷകമായ് വ്യക്തിത്വവും , സൗമ്യതയും, സഹാനുഭൂതിയും  ഈ വിദ്യാർത്ഥിയുടെ മുതൽക്കൂട്ടാണ്. വായന ഏറെ ഇഷ്ടപ്പെടുന്ന നോയൽ തന്റെ പുസ്തക സമാഹരണത്തിൽ നിന്ന് 200 പുസ്തകങ്ങൾ രാജർഷിക്ക് ഗുരുദക്ഷിണയായ് നല്കിയാണ് പടിയിറങ്ങിയത്.  കോട്ടയം വട്ടക്കുന്നേൽ  കുടുംബാംഗമാണ് നോയൽ മാത്യു ചെറിയാൻ. വടവുകോട് രാജർഷി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ  എല്ലാ വിഷയത്തിനും A+ നേടി , ഉയർന്ന  വിജയശതമാനത്തിൽ  പാസായത് 6 വിദ്യാർ ത്ഥികളാണെന്നുള്ളത് സ്കൂളിനും അഭിമാനിക്കാം സംസ്ഥാന തലത്തിൽ തന്നെ പ്രശംസനീയമായ ഈ നേട്ടം കൈവരിച്ചതിന് പിന്നിൽ ,ഹ്യുമാനിറ്റീസ് വിഭാഗത്തിലെ അദ്ധ്യാപക...

പരിസ്ഥിതി ദിനത്തിൽ സൈക്കിൾ റാലി നടത്തി

ഇമേജ്
കോലഞ്ചേരി : വടവുകോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും രാജർഷി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളും ചേർന്ന് ലോക പരിസ്തിതി ദിനാഘോഷവും ലോകസെക്കിൾ ദിനാചരണവും സംയുക്തമായി സങ്കടിപ്പിച്ചു. വ്യക്ഷതൈ നടീൽ, വ്യക്ഷതൈ വിതരണം, സെമിനാർ ,സൈക്കിൾ റാലി എന്നിവ നടത്തി. പരിസ്തിതിയെ സംരക്ഷിക്കുക,സൈക്കിൾ ചവിട്ടി വ്യായാമം ചെയ്യുക , ആരോഗ്യം സംരക്ഷിക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് റാലി സംഘടിപ്പിച്ചത്. മാനേജ്മെന്റ് സ്ക്കൂൾ കോഡിനേറ്റർ ഫാ ജിത്തു മാത്യൂ ഐക്കരക്കുന്നത്ത് റാലി ഫ്ലാഗോഫ് ചെയ്തു. കെ.വൈ ജോഷി, സീനിയർ അസിസ്റ്റന്റ് സിനി പി ജേക്കബ്, ജിതിൻ ജേക്കബ് പുന്നൂസ്, കെ വൈ ബിജു,ബെസി കുര്യാക്കോസ്, പ്രിയ എം, ഹെൽത്ത് സൂപ്പർവൈസർ വി എം അബ്ദുൾ സലാം, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ പി ബീന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി വി കിരൺ രാജ്, കെ എ അനീഷ , കെ വി അഞ്ജലി , സ്കൂൾ ഹെൽത്ത് നേഴ്സ് ഒ.ഷീല എന്നിവർ പ്രസംഗിച്ചു.

പൂതൃക്ക സർവീസ് സഹകരണ ബാങ്ക് ഇലക്ഷന് 2023 ജൂൺ 11 ന്

ഇമേജ്
കോലഞ്ചേരി : പൂതൃക്ക സർവീസ് സഹകരണ ബാങ്ക്  ഇലക്ഷന് 2023  ജൂൺ 11 ഞായറാഴ്ച 9 am മുതൽ 4pm വരെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് അങ്ങണത്തിൽ വെച്ച് നടത്തപെടുന്നു. വോട്ടു ചെയ്യാൻ വരുന്നവർ ബാങ്ക് നിന്നും ലഭിച്ചിട്ടുള്ള ഐഡി യോട് ഒപ്പം ഏതെങ്കിലും ഗവണ്മെന്റ് അംഗീകൃത ഐഡി കാർഡ് കൂടെ കരുതണം പൂതൃക സർവീസ് സഹകരണം ബാങ്ക് എന്നും ജനങ്ങളുടെ ഷേമത്തിനും സാമ്പത്തിക സഹായത്തിനും മുൻഗണന നൽകുന്ന വളരെ മികച്ച നിലയിൽ പ്രവൃത്തിക്കുന്ന സാധാരണകാരുടെ ബാങ്ക്.