പോസ്റ്റുകള്‍

വടവുകോട് സ്കൂൾ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

സംസ്കാര സമ്പന്നതയുടെ അടയാളമായിരിക്കണം വിദ്യാഭ്യാസം : പരി. കാതോലിക്ക ബാവ

ഇമേജ്
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കാതോലിക്കേറ്റ് ആൻഡ് എം ഡി സ്കൂൾ മാനേജ്മെൻറ് കീഴിൽ പ്രവർത്തിക്കുന്ന രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗത്തിനായി പുതുതായി നിർമ്മിച്ച ജോസഫ് മാർ പക്കോമിയോസ് സ്മാരക മന്ദിരം നാടിന് സമർപ്പിക്കലും  ഹയർ സെക്കൻഡറി വിഭാഗത്തിനായി നവീകരിച്ച പരി. ബസേലിയോസ് പൗലോസ് ദ്വിതീയൻ സ്മാരക കമ്പ്യൂട്ടർ ലാബിന്റെ സമർപ്പണവും ആർ എം.റ്റി.റ്റി.ഐ സപ്തി ആഘോഷവും മലങ്കര സഭയുടെ പരമാധ്യക്ഷൻ പരി.ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.പൊതു വിദ്യാഭ്യാസം സമൂഹത്തിന്റെ യശ്ശസിനും നാടിന്റെ സംസ്കാരത്തിനും ഉതകുമാറ് സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പരി. കാതോലിക്കാബാവ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ഭദ്രാസനാധിപനും സ്കൂൾസ് മാനേജറുമായ അഭിവന്ദ്യ . ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു. കുന്നത്തുനാട് നിയോജകമണ്ഡലം എം. എൽ. എ.അഡ്വ.പി വി ശ്രീജൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. മാനേജ്മെൻറ് സ്കൂൾ കോഡിനേറ്റർ ഫാ ജിത്തു മാത്യു ഐക്കരകുന്നത്ത് ആമുഖപ്രഭാഷണം നടത്തി.