മെഡിക്കൽ ക്യാമ്പ് നടത്തപ്പെട്ടു
പുത്തൻകുരിശ്:ലയൺസ് ക്ലബ് ഓഫ് പുത്തൻകുരിശിന്റെയും മുത്തൂറ്റ് സ്നേഹാശ്രയുടെയും നേതൃത്വത്തിൽ പുത്തൻകുരിശ് സെന്റ്. പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് സൗജന്യരക്ത പരിശോധന ക്യാമ്പ് നടത്തപ്പെട്ടു. ലയൺസ് ക്ലബ് ഓഫ് പുത്തൻകുരിശ് പ്രസിഡൻറ് റിട്ട.വിങ് കമാൻഡർ എം.ആർ ഗോപാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. പുത്തൻകുരിശ് പള്ളി വികാരി ഫാ. ജിത്തു മാത്യു ഐക്കരക്കുന്നത്ത്, ലയൺസ് ക്ലബ് സെക്രട്ടറി Ln.മനോജ് വി.മാത്യു, ട്രഷറർ Ln.ഹാരിസ് കെ.ജോർജ് കണ്ണേത്ത്, Ln.റെജി കെ പി,Ln.റെജി ടി.ഒ .,സാബു വർഗീസ് കണ്ണേത്ത്, തമ്പി വള്ളിക്കാട്ടിൽ, മാർട്ടിൻ കണ്ണേത്ത്, ബേബി വർഗ്ഗീസ് കണ്ണംന്താനം, ഷൈനി ഹാരിസ് എന്നിവർ പ്രസംഗിച്ചു.100 പേരുടെ സൗജന്യ രക്ത പരിശോധന, രക്തസമ്മർദ്ദം, ഹൃദ്രോഗസാധ്യത, ജീവിതശൈലി രോഗ നിർണ്ണയം എന്നിവ നടത്തപ്പെട്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ