രാജർഷിയിൽ NCC Band Team ആരംഭിച്ചു....
വടവുകോട് : രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ NCCയുടെ നേതൃത്വത്തിൽ സ്കൂൾ ബാൻഡ് സെറ്റ് ആരംഭിച്ചു. 50 ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം പ്രാർത്ഥനയോടെ ആരംഭിച്ചു. പ്രാർത്ഥനയ്ക്ക് സ്കൂൾ കോഡിനേറ്റർ ഫാ.ജിത്തു മാത്യു ഐക്കരക്കുന്നത്ത് നേതൃത്വം നൽകി. NCC ഇൻ ചാർജ് ശ്രീമതി.മഞ്ജു ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. ബാന്റ് പരിശീലകനായ തിരുവനന്തപുരം സ്വദേശി രാജൻ സാറിനെ ടീച്ചർ പരിചയപ്പെടുത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ഷേബ എം. തങ്കച്ചൻ , ശ്രീ.സോജൻ എസ്,ശ്രീ കെ വൈ ബിജു, NCC കേഡറ്റസ് എന്നിവർ സംബന്ധിച്ചു...