പരിസ്ഥിതി ദിനത്തിൽ സൈക്കിൾ റാലി നടത്തി
കോലഞ്ചേരി : വടവുകോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും രാജർഷി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളും ചേർന്ന് ലോക പരിസ്തിതി ദിനാഘോഷവും ലോകസെക്കിൾ ദിനാചരണവും സംയുക്തമായി സങ്കടിപ്പിച്ചു. വ്യക്ഷതൈ നടീൽ, വ്യക്ഷതൈ വിതരണം, സെമിനാർ ,സൈക്കിൾ റാലി എന്നിവ നടത്തി. പരിസ്തിതിയെ സംരക്ഷിക്കുക,സൈക്കിൾ ചവിട്ടി വ്യായാമം ചെയ്യുക , ആരോഗ്യം സംരക്ഷിക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് റാലി സംഘടിപ്പിച്ചത്. മാനേജ്മെന്റ് സ്ക്കൂൾ കോഡിനേറ്റർ ഫാ ജിത്തു മാത്യൂ ഐക്കരക്കുന്നത്ത് റാലി ഫ്ലാഗോഫ് ചെയ്തു. കെ.വൈ ജോഷി, സീനിയർ അസിസ്റ്റന്റ് സിനി പി ജേക്കബ്, ജിതിൻ ജേക്കബ് പുന്നൂസ്, കെ വൈ ബിജു,ബെസി കുര്യാക്കോസ്, പ്രിയ എം, ഹെൽത്ത് സൂപ്പർവൈസർ വി എം അബ്ദുൾ സലാം, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ പി ബീന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി വി കിരൺ രാജ്, കെ എ അനീഷ , കെ വി അഞ്ജലി , സ്കൂൾ ഹെൽത്ത് നേഴ്സ് ഒ.ഷീല എന്നിവർ പ്രസംഗിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ