ഏഴാം മാർത്തോമായുടെ കബറിടം കൂദശാ ചെയ്തു ഇടവകക്ക് സമർപ്പിച്ചു പരി ബാവ തിരുമേനി
കോലഞ്ചേരി : കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മലങ്കര സഭയുടെ ഏഴാം മാർത്തോമാ മലങ്കര മെത്രാപ്പോലീത്തയുടെയും കണ്ടനാട് ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായും മലങ്കര സഭയുടെ ഒന്നാം കാതോലിക്കായുമായ പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമൻ ബാവായുടെ തിരുശേഷി കബറിടവും മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കൂദാശ ചെയ്ത് ഇടവകയ്ക്ക് സമർപ്പിച്ചു. ഏഴാം മാർത്തോമായുടെ ശ്രാദ്ധ പെരുനാൾ ചടങ്ങുകൾക്ക് മലങ്കര സഭ അൽമായ ട്രസ്റ്റി ശ്രീ റോണി വർഗീസ് എബ്രഹാം സന്നിഹിതനായിരുന്നു. അനുസ്മരണ പ്രഭാഷണം ഭദ്രാസന സെക്രട്ടറി ഫാ.ജോസ് തോമസ് പൂവത്തുങ്കൽ നിർവഹിച്ചു. കണ്ടനാട് വിശുദ്ധ മർത്തമറിയംപള്ളി, കടമറ്റം സെൻറ് ജോർജ് ഓർത്തഡോൿസ് പള്ളി എന്നീ ദേവാലയങ്ങളിൽ നിന്ന് കടന്നുവന്ന തീർത്ഥാടകരെ കോലഞ്ചേരി പള്ളി ഇടവക സ്വീകരിച്ചു. നിരവധി വൈദിക ശ്രേഷ്ഠർ, തീർത്ഥാടക സംഘാംഗങ്ങൾ, വിശ്വാസികൾ പെരുന്നാൾ ശുശ്രൂഷകളിൽ സംബന്ധിച്ചു. വികാരി ഫാ. ജേക്കബ് കുര്യൻ,ഫാ.ജോബി അലക്സ്, ഫാ.അജയ് അലക്സ്, സാജു പടിഞ്ഞാറേക്കര, ബെന്നി നെല്ലിക്കാ...