പോസ്റ്റുകള്‍

പരിസ്ഥിതി ദിനത്തിൽ സൈക്കിൾ റാലി നടത്തി

ഇമേജ്
കോലഞ്ചേരി : വടവുകോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും രാജർഷി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളും ചേർന്ന് ലോക പരിസ്തിതി ദിനാഘോഷവും ലോകസെക്കിൾ ദിനാചരണവും സംയുക്തമായി സങ്കടിപ്പിച്ചു. വ്യക്ഷതൈ നടീൽ, വ്യക്ഷതൈ വിതരണം, സെമിനാർ ,സൈക്കിൾ റാലി എന്നിവ നടത്തി. പരിസ്തിതിയെ സംരക്ഷിക്കുക,സൈക്കിൾ ചവിട്ടി വ്യായാമം ചെയ്യുക , ആരോഗ്യം സംരക്ഷിക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് റാലി സംഘടിപ്പിച്ചത്. മാനേജ്മെന്റ് സ്ക്കൂൾ കോഡിനേറ്റർ ഫാ ജിത്തു മാത്യൂ ഐക്കരക്കുന്നത്ത് റാലി ഫ്ലാഗോഫ് ചെയ്തു. കെ.വൈ ജോഷി, സീനിയർ അസിസ്റ്റന്റ് സിനി പി ജേക്കബ്, ജിതിൻ ജേക്കബ് പുന്നൂസ്, കെ വൈ ബിജു,ബെസി കുര്യാക്കോസ്, പ്രിയ എം, ഹെൽത്ത് സൂപ്പർവൈസർ വി എം അബ്ദുൾ സലാം, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ പി ബീന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി വി കിരൺ രാജ്, കെ എ അനീഷ , കെ വി അഞ്ജലി , സ്കൂൾ ഹെൽത്ത് നേഴ്സ് ഒ.ഷീല എന്നിവർ പ്രസംഗിച്ചു.

പൂതൃക്ക സർവീസ് സഹകരണ ബാങ്ക് ഇലക്ഷന് 2023 ജൂൺ 11 ന്

ഇമേജ്
കോലഞ്ചേരി : പൂതൃക്ക സർവീസ് സഹകരണ ബാങ്ക്  ഇലക്ഷന് 2023  ജൂൺ 11 ഞായറാഴ്ച 9 am മുതൽ 4pm വരെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് അങ്ങണത്തിൽ വെച്ച് നടത്തപെടുന്നു. വോട്ടു ചെയ്യാൻ വരുന്നവർ ബാങ്ക് നിന്നും ലഭിച്ചിട്ടുള്ള ഐഡി യോട് ഒപ്പം ഏതെങ്കിലും ഗവണ്മെന്റ് അംഗീകൃത ഐഡി കാർഡ് കൂടെ കരുതണം പൂതൃക സർവീസ് സഹകരണം ബാങ്ക് എന്നും ജനങ്ങളുടെ ഷേമത്തിനും സാമ്പത്തിക സഹായത്തിനും മുൻഗണന നൽകുന്ന വളരെ മികച്ച നിലയിൽ പ്രവൃത്തിക്കുന്ന സാധാരണകാരുടെ ബാങ്ക്.